പുകവലിവിരുദ്ധ വാക്കത്തണ്‍ സംഘടിപ്പിച്ചു
Monday, June 6, 2016 6:07 AM IST
ബംഗളൂരു: ലോക പുകവലിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്സിന്റെ (മാക്) ആഭിമുഖ്യത്തില്‍ പുകയിലയുടെ ദൂഷ്യവശങ്ങള്‍ വിവരിച്ച് വാക്കത്തണ്‍ സംഘടിപ്പിച്ചു. എംജി റോഡ് മെട്രോസ്റ്റേഷന്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ നടന്ന വാക്കത്തണില്‍ നാനൂറോളം വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പുകയിലവിരുദ്ധ സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു. പരിപാടിക്ക് മാക് വൈസ് പ്രസിഡന്റ് ഷാജന്‍ സാമുവല്‍ നേതൃത്വം നല്കി.