കര്‍ണാടക ആര്‍ടിസി എസി ബസുകളിലെ യാത്രാക്കൂലി ഉയര്‍ത്തി
Friday, June 10, 2016 5:04 AM IST
ബംഗളൂരു: കര്‍ണാടക ആര്‍ടിസിയുടെയും ബിഎംടിസിയുടെയും എസി ബസുകളിലെ യാത്രാനിരക്കില്‍ ആറു ശതമാനം വര്‍ധന. സംസ്ഥാനങ്ങളിലെ എസി ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരക്ക് ഉയര്‍ത്തിയത്. കര്‍ണാടക ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും ഈ നിരക്കുവര്‍ധന ബാധകമാണ്.

നഗരത്തില്‍ എസി ബസുകളുടെ പ്രതിമാസ പാസിന് 135 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കെംപഗൌഡ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എസി ബസുകള്‍ക്ക് 201 രൂപയും വര്‍ധിക്കും. പ്രതിദിന പാസുകള്‍ക്ക് 8.40 രൂപയാണ് ഉയര്‍ത്തുന്നത്.