കര്‍ണാടക പോലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Monday, June 13, 2016 5:56 AM IST
ബംഗളൂരു: കര്‍ണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തു. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം പാക് പതാകയുടെ ചിത്രം ഹോംപേജില്‍ പോസ്റ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷയില്‍ ലജ്ജ തോന്നുന്നുവെന്നസന്ദേശവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് മിനിറ്റുകള്‍ക്കകം പോലീസിലെ സൈബര്‍ സംഘം വെബ്സൈറ്റ് വീണ്െടടുത്തു. ഹാക്കര്‍മാരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പാക് സൈബര്‍ അറ്റാക്കര്‍ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. മുന്‍പും ഇവര്‍ ഹാക്ക് ചെയ്ത വെബ്സൈറ്റുകളില്‍ സമാനമായ സന്ദേശവും പതാകയും പ്രത്യക്ഷപ്പെട്ടിരുന്നു.