ചിക്പേട്ട്-മജെസ്റിക് ടണല്‍ നിര്‍മാണം പൂര്‍ത്തിയായി
Monday, June 13, 2016 5:58 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ ചിക്പേട്ടില്‍നിന്ന് മജെസ്റിക്കിലേക്കുള്ള തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. വരുംദിവസങ്ങളില്‍ പാതയുടെ നിര്‍മാണവും വൈദ്യുതീകരണവും നടത്തും. സെപ്റ്റംബര്‍ പകുതിയോടെ പരീക്ഷണയോട്ടം നടത്താനാകുമെന്ന് ബിഎംസിആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. ടണലിംഗ് മെഷീനായ ടിബിഎം കാവേരി ഇന്റര്‍ചേഞ്ച് സ്റ്റേഷനായ മജെസ്റ്റിക്കിലെത്തിയത്.