മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
Tuesday, June 14, 2016 8:24 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ 2016-17 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തില്‍ മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ മാര്‍ഗരേഖ പ്രകാശനം ചെയ്തു. മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. സജി പരിയപ്പനാല്‍ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

മിഷന്‍ലീഗിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വൈദികപഠനത്തിനു ചേര്‍ന്ന എവിന്‍ പോള്‍സനെ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പ്രേഷിത റാലിയില്‍ അഞ്ഞൂറോളം മിഷന്‍ലീഗ് അംഗങ്ങള്‍ പങ്കെടുത്തു.