മാണ്ഡ്യ രൂപത വിദ്യാഭ്യാസ അവാര്‍ഡ് ദാനം ജൂലൈ മൂന്നിന്
Wednesday, June 22, 2016 5:18 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലുള്ള സ്റാര്‍ട്ട് പരിശീലനകേന്ദ്രത്തിന്റെയും രൂപതാ മതബോധനവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍, 2015-16 അധ്യയനവര്‍ഷത്തില്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍നിന്ന് 80 ശതമാനത്തിലധികം മാര്‍ക്കോടെ ഉന്നതവിജയം കരസ്ഥമാക്കിയ രൂപതാംഗങ്ങളായ വിദ്യാര്‍ ഥികള്‍ക്കായി അനുമോദന സമ്മേളനം സംഘടിപ്പിക്കും. ജൂലൈ മൂന്നിന് വൈകുന്നേരം മൂന്നു മുതല്‍ ആറു വരെ ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും പ്രശംസാപത്രവും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്കായി രൂപതയുടെ പ്രത്യേക പുരസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്സി എന്നീ എതെങ്കിലും ബോര്‍ഡുകള്‍ക്ക് കീഴില്‍ പരീക്ഷ എഴുതി 80 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കിയ മാണ്ഡ്യ രൂപതാംഗങ്ങളായ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അനുമോദനയോഗത്തില്‍ പങ്കെടുക്കാന്‍ അവസരം. അര്‍ഹരായ കുട്ടികള്‍ ഇടവക വികാരിയെ സമീപിച്ച് അദ്ദേഹം നല്‍കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് മാര്‍ക്ക് ലിസ്റിന്റെ കോപ്പിയോടൊപ്പം സാക്ഷ്യപ്പെടുത്തി അതിന്റെ സ്കാന്‍ ചെയ്ത കോപ്പികള്‍ ജൂണ്‍ 20നകം രവമിരലഹഹീൃാമിറ്യമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണമെന്ന് രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9880598170, 8792800167.