രൂപത വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം ജൂലൈ മൂന്നിന്
Saturday, July 2, 2016 8:38 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതാംഗങ്ങളായ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി രൂപതയുടെ വിദ്യാഭ്യാസ–മതബോധന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ അവാർഡ്ദാന സമ്മേളനം ജൂലൈ മൂന്നിനു (ഞായർ) ധർമാരാം സെന്റ് തോമസ് ഫൊറോനാ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നു.

കോക്ലേവ് ഓഫ് അക്കലേഡ്സ് എന്ന പേരിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ 6.30 വരെ നടക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബൈബിൾ, മതബോധന കമ്മീഷൻ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും രൂപത ചാൻസലറുമായ ഫാ. ജോമോൻ കോലെഞ്ചേരി സിഎംഐ എന്നിവർ അറിയിച്ചു.