രാമായണമാസ പൂജകൾ
Monday, July 4, 2016 6:41 AM IST
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ രാമായണമാസത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ നടത്തും. ജൂലൈ 16 മുതൽ ഓഗസ്റ്റ് 16 വരെ രാവിലെ ആറു മുതൽ 8.30 വരെ നിത്യപൂജ നടക്കും. തിങ്കളാഴ്ച ചന്ദ്രപൂജ, ചൊവ്വ– കുജപൂജ, ബുധൻ– ബുധേശ്വര പൂജ, വ്യാഴം– ഗുരുപൂജ, വെള്ളി– രാഹു കേതു പൂജ, ശനി– ശനീശ്വര പൂജ, ഞായർ– സൂര്യ ആദിത്യപൂജ എന്നിങ്ങനെ ഓരോ ദിവസങ്ങളിലും ദിവസപൂജകളും മഹാഗണപതി ഹോമം, വിശേഷാൽ അർച്ചനകൾ എന്നിവയും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഭഗവതി സേവയുണ്ടായിരിക്കും. ഓഗസ്റ്റ് 17 ചിങ്ങമാസാരംഭത്തോടനുബന്ധിച്ച് മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും. പൂജകൾക്ക് മേൽശാന്തി കോതമംഗലം പുല്ലേരി ഇല്ലത്ത് കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

ക്ഷേത്ര കൺവീനർ പി. രാമചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ഇ. ജയരാജ്, സെക്രട്ടറി ശ്രീകുമാർ കുറുപ്പ്, എസ്.എസ്. വിശ്വനാഥൻ പിള്ള, ടി.വി. ജയകുമാർ, തുടങ്ങിയവർ നേതൃത്വം നല്കും. പൂജകൾ ബുക്ക് ചെയ്യുന്നതിനു ബന്ധപ്പെടേണ്ട നമ്പരുകൾ: 9844082061, 9880537919, 9845480079.