വൈറ്റ് ഫീൽഡിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ്
Wednesday, July 13, 2016 5:57 AM IST
ബംഗളൂരു: വൈറ്റ് ഫീൽഡിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. ബിബിഎംപി നൽകിയ സ്‌ഥലത്ത് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്ലാന്റിനു വേണ്ട അടിസ്‌ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കിയത് കാപ്ജെമിനി എന്ന കൺസൾട്ടിംഗ് സ്‌ഥാപനമാണ്. മേഖലയിലെ നാലായിരത്തോളം വരുന്ന വീടുകളിലെയും 15 സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ പ്ലാന്റിൽ സംസ്കരിക്കാനാകും.

പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനായി പ്രദേശത്തെ റസിഡൻഷ്യൽ അസോസിയേഷന്റെയും പൗരസംഘടനകളുടെയും സഹകരണ ഉറപ്പാക്കുന്നതിനുള്ള ചുമതല സാഹസ് എന്ന എൻജിഒ ഏറ്റെടുത്തിട്ടുണ്ട്.