ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം ഒക്ടോബർ 29ന്
Thursday, July 28, 2016 7:10 AM IST
ബ്രിസ്റ്റോൾ: ക്ലിഫ്ടൻ രൂപത സീറോ മലബാർ കത്തോലിക്ക സമൂഹം ആറാമത് ബൈബിൾ കലോത്സവം ഒക്ടോബർ 29നു നടക്കും.

ദൈവവചനത്തോടുള്ള ആദരവും അർപ്പണവും പ്രകടിപ്പിക്കുവാൻ അവസരമൊരുക്കുന്ന കലോത്സവം ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്. യുകെയിലെ സീറോ മലബാർ സമൂഹത്തിനുവേണ്ടി നടത്തുന്ന കലോത്സവം യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത കലോത്സവമാണ്.

ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്ററിൽ ഏഴു സ്റ്റേജുകളിലായി നടക്കുന്ന കലാ മാമാങ്കത്തിനു രാവിലെ ഒൻപതിനു തിരിതെളിയും. സ്കിറ്റ്, ബൈബിൾ ന്യൂസ് പ്രസന്റേഷൻ, ഇൻസ്ട്രമെന്റൽ (ഗിത്താർ, കീ ബോർഡ്, ബൈബിൾ ടാബ്ലോ, മാർഗം കളി, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, സോംഗ്, ബൈബിൾ കോസ്റ്റും, ബൈബിൾ മോണോ ആക്ട്, എസ്എ റൈറ്റിംഗ്, പെൻസിൽ സ്കെച്ചിംഗ്, പെയിന്റിംഗ്, ഒറേഷൻ (മലയാളം) (ഇംഗ്ലീഷ്), ബൈബിൾ ക്വിസ്, ബൈബിൾ റീഡിംഗ് (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. സീറോ മലബാർ സമൂഹത്തിന്റെ അഭിമാനമായ ഈ സംരംഭത്തിൽ എല്ലാ വർഷത്തേയും പോലെ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള കലാസ്നേഹികൾ പങ്കെടുക്കണമെന്നു കലോത്സവ ഭാരവാഹികളായ ചെയർമാൻ ഫാ. സണ്ണിപോൾ, എംഎസ്എഫ്എസ് കോഓർഡിനേറ്റർമാരായ റോയി സെബാസ്റ്റ്യൻ (ബ്രിസ്റ്റോൾ), ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റർ), ഡെന്നീസ് വി. ജോസഫ് (ടോണ്ടൻ), സിജി വാധ്യാനത്ത് (ബ്രിസ്റ്റോൾ), ജെസി ഷിബു (വെസ്റ്റേൺ സൂപ്പർമേയർ) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംംെ.്യൃീാമഹമയമൃരവൗൃരവയൃശെേീഹ.രീാ/2015യശയഹലസമഹീേമ്മൊ.വോ

<ആ>റിപ്പോർട്ട്: ജെഗി ജോസഫ്