മോസ്കിൽ ജർമൻ പോലീസിന്റെ റെയ്ഡ്
Thursday, July 28, 2016 9:12 AM IST
ബെർലിൻ: മതത്തിന്റെ പേരിൽ തീവ്രവാദ പ്രചാരണവും പരിശീലനവും നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ജർമനിയിലെ ഒരു മോസ്കിൽ പോലീസ് റെയ്ഡ് നടത്തി.

ജർമൻ ഭാഷ സംസാരിക്കുന്ന ഡിഐകെ ഗ്രൂപ്പിന്റെ അധീനതയിലുള്ള മോസ്കിലായിരുന്നു റെയ്ഡ്. പള്ളിയിൽ വരുന്നവരെ ജിഹാദിന്റെ വഴിയിലേക്ക് തിരിച്ചുവിടാൻ ഇവിടെ ശക്‌തമായ ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് സൂചന.

ഹിൽഡെൻഷൈം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡിഐകെ. യാഥാസ്‌ഥിതിക മുസ്ലിം വിഭാഗങ്ങൾ ദേശവ്യാപകമായി ഇവിടേക്ക് ആകൃഷ്‌ടരാകുന്നു എന്നും വ്യക്‌തമായിട്ടുണ്ട്.

ഇവിടെ സ്‌ഥിരമായി വന്നിരുന്ന പലരും ഇതിനകം സിറിയയിൽ പോയി ഐഎസിൽ ചേർന്നു കഴിഞ്ഞു എന്നതിനും തെളിവുകൾ കിട്ടിയതായാണ് വിവരം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ