ആർആർസിയിൽ മരിയൻ കൺവൻഷൻ
Monday, August 1, 2016 2:21 AM IST
ബംഗളൂരു: ക്രൈസ്റ്റ് സ്കൂൾ റോഡിലെ റിന്യൂവൽ റിട്രീറ്റ് സെന്ററിൽ മരിയൻ കൺവൻഷൻ ഓഗസ്റ്റ് 13,14,15 തീയതികളിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച് എല്ലാ ദിവസവും വചനപ്രഘോഷണം, ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും. വചനപ്രഘോഷണങ്ങൾക്ക് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സജി മാത്യു കണയങ്കൽ സിഎസ്ടി, വിദ്യാഭവൻ സുപ്പീരിയർ ഫാ. ജയിംസ് മുണ്ടയ്ക്കൽ സിഎസ്ടി, ആർആർസി ഡയറക്ടർ ഫാ. ജോസഫ് മുണ്ടോലിക്കൽ സിഎസ്ടി, സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് പാംബ്ലാനി, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രഫസർ ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ തുടങ്ങിയവർ നേതൃത്വം നല്കും.