സൈനിക സേവനം അവസാനിപ്പിക്കാൻ അപേക്ഷ നൽകിയത് അഞ്ഞൂറു പേർ
Wednesday, August 3, 2016 8:26 AM IST
ബെർലിൻ: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജർമൻ സൈന്യത്തിലെ സേവനം അവസാനിപ്പിക്കാൻ അപേക്ഷ നൽകിയത് അഞ്ഞൂറോളം പേർ. മനഃസാക്ഷിപരമായ കാരണങ്ങൾ കാണിച്ചു പിൻമാറുന്നവരുടെ മാത്രം കണക്കാണിത്.

2011 ലാണ് ജർമനിയിൽ യുവാക്കളുടെ നിർബന്ധിത സൈനിക സേവനം അവസാനിപ്പിച്ചത്. ഇപ്പോൾ ഇത് സ്വമേധയാ മുന്നോട്ടു വരുന്നവർക്കു മാത്രമുള്ളതാണ്. 2014 മുതൽ 2016 വരെ 62 വനിതാ സൈനികർ സൈനിക സേവനം ഉപേക്ഷിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ പുരുഷൻമാരുടെ
എണ്ണം 407 ആണ്.

ഡി ലിങ്കെ പാർട്ടിയുടെ ചോദ്യത്തിനു മറുപടിയായി സർക്കാരാണ് ഈ കണക്കു
പുറത്തുവിട്ടിരിക്കുന്നത്. യുദ്ധങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇവരുടെയെല്ലാം പിൻമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ