തുർക്കി നിയമലംഘനനം നടത്തരുത്: കൗൺസിൽ ഓഫ് യൂറോപ്പ്
Thursday, August 4, 2016 8:19 AM IST
ബർലിൻ: സൈനിക അട്ടിമറി ശ്രമത്തിനുശേഷം തുർക്കി സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ നിയമലംഘനമായി മാറരുതെന്നു കൗൺസിൽ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറൽ തോൺബ്യോൺ ജാഗ്ലാൻഡ്.

അട്ടിമറി ശ്രമത്തിനുശേഷം തുർക്കി സന്ദർശിക്കുന്ന ആദ്യത്തെ മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്‌ഥനാണ് തോൺബ്യോൺ.

അട്ടിമറി നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കുടുക്കാൻ തുർക്കി നടത്തുന്ന ശ്രമങ്ങൾ മനസിലാക്കാം. പക്ഷേ, അത് നിയമത്തിന്റെയും നീതിയുടെയും വഴികളിൽ ഉറച്ചു നിന്നാവണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഇതിനകം അര ലക്ഷത്തോളം തുർക്കിക്കാരെ കസ്റ്റഡിയിലെടുക്കുകയോ ജോലികളിൽനിന്നു പിരിച്ചുവിടുകയോ സസ്പെൻഡു ചെയ്യുകയോ ചെയ്തിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ