സ്വാതന്ത്ര്യദിനാവധി: കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ
Monday, August 8, 2016 6:15 AM IST
ബംഗളൂരു: സ്വാതന്ത്ര്യദിനാവധി പ്രമാണിച്ച് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തും. യാത്രാത്തിരക്കേറിയ 12ന് അഞ്ചു സർവീസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് രണ്ടും തലശേരി, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുമാണ് നടത്തുന്നത്. സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായതിനാൽ വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ബുക്കിംഗ് തിരക്ക് അനുഭവപ്പെടുന്നത്.

12–ാം തീയതി കേരളത്തിലേക്കുള്ള സ്‌ഥിരം ബസുകളിലെ ടിക്കറ്റുകളെല്ലാം നേരത്തെതന്നെ തീർന്നിരുന്നു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കേരളത്തിലെ മറ്റു സ്‌ഥലങ്ങളിലേക്കും പ്രത്യേക ബസുകൾ പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിന അവധി പ്രമാണിച്ച് നാട്ടിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റുകൾ തീർന്നിരുന്നു.

<ആ>പ്രത്യേകബസുകളുടെ സമയവിവരം:

ബംഗളൂരു– കോഴിക്കോട് സൂപ്പർ ഫാസ്റ്റ്: രാത്രി 8.30നും 9.30നും
ബംഗളൂരു– തലശേരി സൂപ്പർഫാസ്റ്റ്: രാത്രി 8.30ന്
ബംഗളൂരു– കണ്ണൂർ സൂപ്പർഫാസ്റ്റ്: രാത്രി 9.40ന്
ബംഗളൂരു– പയ്യന്നൂർ സൂപ്പർഫാസ്റ്റ്: രാത്രി പത്തിന്.