ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
Monday, August 8, 2016 6:16 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. എസ്ജി പാളയ സെന്റ് തോമസ് പാരിഷ് ഹാളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.

ഫാ. സജി നടുവിലിടം, എസ്ജി പാളയ കോർപ്പറേറ്റർ മഞ്ജുനാഥ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്യാമ്പിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ സംഘടന പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, സെക്രട്ടറി മധു കലമാനൂർ, സൈമൺ തലകോടൻ, ഷിബു ശിവദാസ്, പി.ജെ. ജോജോ, പ്രകാശ് തോമസ്, ബെന്നി സെബാസ്റ്റ്യൻ, പ്രിജി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മുഖ്യ ഡീലറായ രാജൻ കീഴ്മുറിയെ ചടങ്ങിൽ ആദരിച്ചു.