ഭീകരരെ തുരത്താൻ പുതിയ പദ്ധതികളുമായി ജർമനി
Friday, August 12, 2016 8:15 AM IST
ബർലിൻ: ഇസ്ലാമിസ്റ്റ് ഭീകരവാദത്തിനു തടയിടാൻ ജർമനി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇരട്ട പൗരത്വമുള്ള ജർമനിക്കാർ ഭീകരവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ അവരുടെ ജർമൻ പൗരത്വം റദ്ദാക്കുന്നതാണ് ഇതിലൊന്ന്.

വിദേശികളായ ക്രിമിനലുകൾക്കെതിരായ കേസുകൾ തെളിയിക്കപ്പെട്ടാൽ ഉടൻ, അല്ലെങ്കിൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഒട്ടും വൈകാതെ അവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നടപടി സ്വീകരിക്കുമെന്നു ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യർ.

ഇതിനായി പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ പേരെ പോലീസ് സേനയിലേക്ക് റിക്രൂട്ടു ചെയ്യാനും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുവാനും തീരുമാനമായി.

ബുർഖ പൂർണമായി നിരോധിക്കണമെന്നു സിഡിയുവിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും മെയ്സ്യർ അത് അംഗീകരിച്ചിട്ടില്ല. സിഎസ്യുവിലെ ചില നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മെഡിക്കൽ രേഖകളുടെ രഹസ്യ സ്വഭാവത്തിന് ഇളവു നൽകാനുള്ള നിർദേശവും തള്ളി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ