പിതൃതർപ്പണ പൂജകൾ
Saturday, August 13, 2016 5:22 AM IST
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ പിതൃബലിതർപ്പണ പൂജകൾ നടന്നു. ഓഗസ്റ്റ് ഒന്നിന് ജാലഹള്ളി ഗംഗമ്മ ദേവസ്‌ഥാനത്തിനടുത്തുള്ള അയ്യപ്പ നിവാസിൽ വൈകുന്നേരം 6.30 മുതൽ വിശ്വദേവപിതൃപൂജ നടത്തി. ഓഗസ്റ്റ് രണ്ടിന് പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം 5.30 മുതൽ പിതൃതർപ്പണം ആരംഭിച്ചു. പത്തിന് തിലഹവനത്തോടെ പരിപാടികൾ സമാപിച്ചു.

ഇരുന്നൂറോളം ഭക്‌തജനങ്ങൾ പൂജയിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് സെക്രട്ടറി പി.എ. കുമാരൻ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.