ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ രാമായണ മാസാചരണ സമാപനം ഓഗസ്റ്റ് 16ന്
Tuesday, August 16, 2016 3:14 AM IST
ലണ്ടൻ: ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ ആരംഭിച്ച രാമായണ മാസാചരണത്തിന്റെ സമാപനം ഓഗസ്റ്റ് 16നു (ചൊവ്വ) വൈകുന്നേരം 5.30 മുതൽ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) ആഘോഷിക്കുന്നു.

കേരളത്തിൽ ഉടനീളം പരമ്പരാഗതമായി പാലിച്ചു പോരുന്ന രാമായണ പാരായണം കേരളീയ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മാത്രം ഒതുങ്ങിക്കൂടാതെ യുകെ മലയാളികളുടെ ഭവനങ്ങളിലും ഒട്ടും പരിശുദ്ധി കളയാതെ നടത്തിവരുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ജിഎംഎംഎച്ച്സി അംഗങ്ങൾ.

കർക്കിടകം ഒന്നു മുതൽ ഓരോ ദിവസവും അംഗങ്ങളുടെ ഭവനങ്ങളിൽ ആധ്യാത്മക രാമായണം ക്രമം അനുസരിച്ച് പരമ്പരാഗതമായ രീതിയിൽ പാരായണം നടത്തി വരികയായിരുന്നു.

കർക്കിടകത്തിന്റെ അവസാന ദിനമായ ഓഗസ്റ്റ് 16നു രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ സമാപന ദിവസത്തിലെ പാരായണവും പട്ടാഭിഷേക ചടങ്ങുകളും നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകളിലേക്കു എല്ലാ ഭക്‌ത ജനങ്ങളേയും പ്രസിഡന്റ് ഗോപകുമാർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഗോപകുമാർ 7932672467.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞമറവമസൃശവെിമ ഠലാുഹല, ആൃൗിെംശരസ ഞീമറ, ണശവേശിഴേീി ങമിരവലെലേൃ ങ20 4ഝആ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്