ഡബ്ളിൻ സീറോ മലബാർ സഭയിൽ സംയുക്‌ത തിരുനാൾ ആഘോഷവും ഏയ്ഞ്ചൽസ് മീറ്റും ഓഗസ്റ്റ് 28ന്
Wednesday, August 24, 2016 7:06 AM IST
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും അൽഫോൻസാമ്മയുടെയും എവുപ്രാസ്യമ്മയുടെയും സംയുക്‌ത തിരുനാളും ഏയ്ഞ്ചൽ മീറ്റും ഓഗസ്റ്റ് 28നു (ഞായർ) ഇഞ്ചികോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 2.30നു മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുനാൾ കർമങ്ങൾ ആരംഭിക്കും. ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺ. പോൾ കല്ലൻ മുഖ്യാതിഥിയായിരിക്കും. ഫാ. ഹാൻസ് പുതിയകുളങ്ങര എംഎസ്ടി (ട ങ ഇവമുഹമശി ഛൗൃ ഘമറ്യ ീള ഘീൗൃറലെ ഇവൗൃരവ, ഘീിറീി, ഡഗ) തിരുനാൾ കുർബാനക്ക് മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാൾ നേർച്ച വിതരണം എന്നിവ നടക്കും.

തിരുനാളിനോടനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ മാസ് സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഏഞ്ചൽസ് മീറ്റും അരങ്ങേറും.

അയർലൻഡിലെ കുടിയേറ്റത്തിന്റെ പത്താം വർഷത്തിൽ ദൈവത്തിനു നന്ദിപറയാനും സഭയിലെ വിശുദ്ധരുടെ മാധ്യസ്‌ഥം അപേക്ഷിക്കാനും സംയുക്‌ത തിരുന്നാൾ ആഘോഷങ്ങളിലേക്ക് ഒമ്പതു മാസ് സെന്ററുകളിൽ നിന്നും സാധിക്കുന്ന മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലെയിൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ