സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 24, 2016 7:12 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കൊത്തന്നൂരിലെ നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ന്യൂ ഹോമിലെ‘ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു കൊണ്ടാണ് ആഘോഷം.

ആഘോഷത്തോടനുബന്ധിച്ച് ട്രസ്റ്റിലെ അംഗങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ കലാപരിപാടികളും നടന്നു. പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രജിത്ത്, സൂരജ്, വനിതാ വിഭാഗം പ്രസിഡന്റ് നളിനി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.