‘നിയോഗ ശുദ്ധിയോടെ വിളിക്കുയോഗ്യമായ ജീവിതം പൂർത്തിയാക്കുന്നതാണ് ദൈവവിളി’
Thursday, August 25, 2016 6:44 AM IST
ലണ്ടൻ: ഓക്സ്ഫോർഡ്ഷെയർ പീസ് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ബിസ്റ്ററിലുള്ള സ്കൗട്ട് ഹാളിൽ നടന്ന കുടുംബനവീകരണധ്യാനത്തിൽ പ്രശസ്ത കുടുംബപ്രേഷിതൻ സണ്ണി സ്റ്റീഫൻ, തിരുവചനത്തിലൂടെയും പ്രായോഗിക ജീവിതപാഠങ്ങളിലൂടെയും സന്ദേശം നൽകി.

മോശ ദൈവത്തെ കണ്ടത് മുൾപടർപ്പുകൾക്ക് ഇടയിലാണെന്ന് ഓർക്കണം. നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കാനും ദിശകാട്ടിത്തരാനും മുള്ളുകൾക്കും ആകുമെന്ന് വിശ്വസിക്കുക. എന്റെ ജീവിതാവസാനത്തോളം ദൈവം ഏല്പിച്ചവരോടൊപ്പവും നമ്മുടെ ഇടപെടൽ ആവശ്യമുള്ള, അർഹതയുള്ള നമ്മുടെ ചുറ്റുമുള്ളവർക്കൊപ്പവും നിന്നു നിയോഗ ശുദ്ധിയോടെ വിളിക്കു യോഗ്യമായ ജീവിതം പൂർത്തിയാക്കുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ദൈവവിളി എന്നു സണ്ണി സ്റ്റീഫൻ പറഞ്ഞു.

ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷയായിരുന്നെന്നു പങ്കെടുത്തവർ സാക്ഷ്യം നൽകി. വേൾഡ് പീസ് മിഷന്റെ നാഷണൽ കോഓർഡിനേറ്റർ അംഗം ജോസ് വർക്കി നന്ദി പറഞ്ഞു.

വിവരങ്ങൾക്ക്: സി.വി. ജോസ് 07897 816039, 075 888 53224, വേൾഡ് പീസ് മിഷൻ ഓഫീസ് (യുകെ) 0744 849 0550, ംീൃഹറുലമരലാശശൈീിരീൗിരശഹ*ഴാമശഹ.രീാ
ംംം.ൌിി്യെലേുവലി.രീാ


<ആ>റിപ്പോർട്ട്: കെ.ജെ.ജോൺ