മിഷൻലീഗ് യൂണിറ്റ് രൂപീകരിച്ചു
Saturday, August 27, 2016 6:26 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ഇടവകയിൽ ചെറുപുഷ്പ മിഷൻലീഗ് യൂണിറ്റ് രൂപീകരിച്ചു. ഓഗസ്റ്റ് 14നു ദിവ്യബലിക്കു ശേഷം ചേർന്ന യോഗത്തിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കലാണ് ഡയറക്ടർ. സിസ്റ്റർ അനുഗ്രഹ എസ്ഡി ജോയിന്റ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ഫിജോ ജോർജ് (പ്രസിഡന്റ്), ടി.ജെ. ജോമോൻ (വൈസ് പ്രസിഡന്റ്), ഡെനീറ്റ സണ്ണി (സെക്രട്ടറി), ജോഷ്മി മാത്യു (ജോയിന്റ് സെക്രട്ടറി), അന്ന നവീന (ഓർഗനൈസർ), ബിനോയ് (ആനിമേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.