മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാഷ്ര്‌ടീയത്തിലേക്ക്
Tuesday, August 30, 2016 5:16 AM IST
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടാമത്തെ മകൻ ഡോ. യതീന്ദ്ര സജീവരാഷ്ര്‌ടീയത്തിലേക്ക്. സിദ്ധരാമയ്യയുടെ പിൻഗാമിയെന്ന് അറിയപ്പെട്ടിരുന്ന മൂത്ത മകൻ രാകേഷ് അടുത്തിടെ മരിച്ചതിനെത്തുടർന്നാണ് ഇളയ മകൻ ചുമതലകൾ ഏറ്റെടുത്ത് രംഗത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ചാമുണ്ഡി ഹിൽസിലെത്തി പ്രത്യേക പൂജകൾ നടത്തിയ ശേഷം യതീന്ദ്ര പിതാവിന്റെ മണ്ഡലമായ വരുണയിലെത്തി ജനങ്ങളുടെ പരാതികൾ കേട്ടു.

വരുണയിൽ ്പ്രവർത്തകർ ഹാരമണിയിച്ചാണ് പുതിയ നേതാവിനെ സ്വീകരിച്ചത്. മണ്ഡലത്തിന്റെ ചുമതലകൾ ഏറ്റെടുക്കണമെന്ന പിതാവിന്റെ ആവശ്യം താൻ അംഗീകരിച്ചെന്നും മണ്ഡലത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും യതീന്ദ്ര പറഞ്ഞു.