നാലാമത് പിറവം സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
Tuesday, August 30, 2016 6:58 AM IST
ഡബ്ലിൻ: പിറവത്തുനിന്നു പരിസരപ്രദേശങ്ങളിൽനിന്നുമായി അയർലൻഡിൽ എത്തിയിരിക്കുന്നവർ ഓഗസ്റ്റ് 27നു ക്രെംലിനിൽ ഒത്തുകൂടി നാലാമത് പിറവം സംഗമവും ഓണാഘോഷവും നടത്തി.

പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്കു പിറവം മുനിസിപ്പാലിറ്റി ചെയർമാൻ സാബു കെ. ജേക്കബ് ഫോണിലൂടെ ഓണ സന്ദേശം നൽകി. ഡാൻസുകൾ ഓണപ്പാട്ടുകൾ എന്നിവയ്ക്കുശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ–കായിക മത്സരങ്ങളും വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം നടന്നു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.

സംഘാടകരായ ജിജി ചാരുപ്ലാവിൽ, ജുബി തുമ്പയിൽ, മഹേഷ് കുഴികണ്ടത്തിൽ, ഏലിയാസ് പൂഴികുന്നേൽ, തോമസുകുട്ടി പൂപ്ലിക്കോട്ടയിൽ തുടങ്ങിയവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.