ശ്രീകൃഷ്ണജയന്തി, ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു
Wednesday, August 31, 2016 6:52 AM IST
ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി, ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങൾ നടത്തി. ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിന് കരയോഗ കാര്യാലയത്തിൽ നടന്ന പരിപാടി കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ആർ. മനോഹരകുറുപ്പ് ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് എം. വേണുഗോപാൽ, സെക്രട്ടറി ശ്രീകുമാർ കുറുപ്പ്, ട്രഷറർ പി. ഗോപിനാഥ്, ബോർഡ് അംഗങ്ങളായ ആർ. മോഹൻദാസ്, പി. മുരളീധരൻ നായർ, മഹിളാ വിഭാഗം പ്രസിഡന്റ് ആർ. വിജയലക്ഷ്മി, സെക്രട്ടറി കെ.വി. തങ്കമണി, വൈസ് പ്രസിഡന്റ് ശാന്ത മനോഹർ തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന, ഭജന, മധുരപലഹാര വിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു.