വാട്ടർഫോർഡിൽ കന്യാമറിയത്തിന്റെ ശൂനോയ പെരുന്നാൾ ആഘോഷിച്ചു
Wednesday, August 31, 2016 7:00 AM IST
വാട്ടർഫോർഡ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക പള്ളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ കന്യാമറിയത്തിന്റെ ശൂനോയ പെരുന്നാൾ ഓഗസ്റ്റ് 27, 28 തീയതികളിൽ ആഘോഷിച്ചു.

ഓഗസ്റ്റ് 27നു വൈകുന്നേരം ആറിന് ഫാ. ബിജു മത്തായി പാറെക്കാട്ടിൽ സന്ധ്യാനമസ്ക്കാരവും കൊടിയേറ്റു കർമവും നിർവഹിച്ചു. തുടർന്നു ഫാ.കുര്യാക്കോസ് കൊള്ളന്നൂർ (റോം) വചന സന്ദേശം നൽകി.

28നു രാവിലെ 10ന് പ്രഭാത പ്രാർഥനയും തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ സുറിയാനി കുർബാനക്ക് ഫാ. ജോൺ ഹാബിൽ റമ്പാൻ (ഫ്രാൻസ്) മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, ഫാ. കുര്യാക്കോസ് കൊള്ളന്നൂർ (റോം) എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു നഗരം ചുറ്റിയുള്ള ഭക്‌തിനിർഭരമായ റാസയും ആശിർവാദവും വിബിഎസ് സമാപനവും ആദ്യഫല ലേലവും നടന്നു. നേർച്ചസദ്യയോടെയും തുടർന്നു നടന്ന കൊടിയിറക്കലോടുംകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു.

വികാരിമാരായ ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, ഫാ. ജോബിമോൻ സ്കറിയ എന്നിവരാണ് വലിയ പെരുന്നാളിനു നേതൃത്വം നൽകിയത്.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ31ംമലേൃളീൃററ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>