ഫാ. സാബു മണ്ണടയുടെ ചിത്രപ്രദർശനം സെപ്റ്റംബർ ഒന്നു മുതൽ
Wednesday, August 31, 2016 8:31 AM IST
റോം: മലയാളി വൈദികൻ ഫാ. സാബു മണ്ണട എംസിബിഎസിന്റെ ചിത്രപ്രദർശനം സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ മിലാനിലെ ലോദിയിൽ നടക്കും.

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രപ്രദർശനമാണ്. ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠവല ഒീഹ്യ ഔഴ, ഠവല ഉശ്ശില ഠീൗരവ, ഢമഹഹല്യ ീള ഘശളല, ഠവല ണശിഴെ ീള എൃലലറീാ എന്നിവ കൂടാതെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠവല ഠശാല ടേീുലറ എന്ന പേരിൽ ഒരു ചിത്രം കൂടി പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഈ വരകളിലെല്ലാം തെളിഞ്ഞു നിൽകുന്നത്. അടുത്തയിടെ ഉണ്ടായ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള സമർപ്പണം കൂടിയാണ് ചിത്ര പ്രദർശനം.

ഫിസാത്തൊ ദിവ്യകാരുണ്യ മിഷനറി സഭയിലെ വൈദികനാണ് ഫാ. സാബു എംസിബിഎസ്. 2003 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. മൂന്നു വർഷം അതിരംപുഴയിലെ സെമിനാരിയിൽ പരിശീലകനായി ശുശ്രൂഷ ചെയ്തതിനുശേഷം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ചിത്രകലാപഠനം ആരംഭിച്ചു. തുടർന്നു ഇറ്റലിയിൽ ശുശ്രൂഷകനായി നിയോഗിക്കപ്പെട്ട അദ്ദേഹം ഏഴു വർഷത്തോളം വിവിധ ഇടവകകളിലായി ശുശ്രൂഷ ചെയ്തു വരുന്നു. ഇതിനിടയിൽ അക്വിലി ഫൈൻ ആർട്സ് കോളജിൽനിന്നും ചിത്ര കലയിൽ ബിരുദമെടുത്തു. ഇപ്പോൾ മിലാനടുത്ത് ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്തുവരികയാണ് ഫാ. സാബു മണ്ണട.