വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍
Saturday, May 4, 2024 4:23 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ 14-ാമ​ത് ബീ​നി​യ​ല്‍ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍ അഞ്ച് വ​രെ തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. ഡ​ബ്ല്യു​എം​സി ഇ​ന്ത്യ റീ​ജി​യ​ൺ ആ​ണ് സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

1995 ജൂ​ലൈ മൂന്നിന് ​അ​മേ​രി​ക്ക​യി​ലാ​ണ് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ സ്ഥാ​പി​ത​മാ​യ​ത്. ഡ​ബ്ല്യുഎംസി​യു​ടെ ആ​ദ്യ ക​ണ്‍​വന്‍​ഷ​ന്‍ ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.

തു​ട​ര്‍​ന്നു​ള്ള ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​ങ്ങ​ള്‍ 1998 ജ​നു​വ​രി​യി​ല്‍ കൊ​ച്ചി, 2000ല്‍ യുഎ​സ്എ, 2002ല്‍ ജ​ര്‍​മനി, 2004ല്‍ ​ബ​ഹറി​ന്‍, 2006ല്‍ ​കൊ​ച്ചി, 2008ല്‍ ​സിം​ഗ​പ്പുര്‍, 2010ല്‍ ഖ​ത്ത​ര്‍, 2012ല്‍ ​യുഎ​സ്എ, 2014ല്‍ ​കോ​ട്ട​യം, 2016ല്‍ ​ശ്രീ​ല​ങ്ക, 2018ല്‍ ജ​ര്‍​മനി, 2022ല്‍ ​ബ​ഹറി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ങ്ങ​ള്‍ ന​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കാ​ന്‍ ഡ​ബ്ല്യു​എം​സി ഭാ​ര​വാ​ഹി​ക​ളേ​യും അം​ഗ​ങ്ങ​ളേ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഗ്ലോ​ബ​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണ​മ്പി​ള്ളി(അ​മേ​രി​ക്ക) അ​റി​യി​ച്ചു.

താ​മ​സ​ത്തി​നും മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​മു​ള്ള ഹോ​ട്ട​ല്‍ ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ള്‍ താ​ഴെ ചേ​ര്‍​ക്കു​ന്നു.

https://www.hyatt.com/enUS/groupbooking/TRVRT/GTHRB

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +91 4712581234. Email: [email protected], [email protected].