ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്
Friday, May 10, 2024 4:27 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഫെ​ഡ​റ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്കൽ ഓ​ഫീ​സ് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 2023ല്‍ ​ജ​ര്‍​മ​നി​യി​ല്‍ 6,93,000 കു​ട്ടി​ക​ളാ​ണ് ജ​നി​ച്ച​ത്.

2022നെ ​അ​പേ​ക്ഷി​ച്ച് ഈ ​സം​ഖ്യ 6.2 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്താ​ണ് ജ​ന​ന നി​ര​ക്കി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യ​ത്. മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കി​ഴ​ക്ക​ന്‍ ജ​ര്‍​മ​നി​യി​ല്‍ 9.2 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി.

ജ​ര്‍​മനി​യി​ലെ വി​വാ​ഹ​ങ്ങ​ളും കു​റ​ഞ്ഞു

2023ലെ ​വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​വും മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 7.6 ശതമാനം കു​റ​ഞ്ഞ് ഏ​ക​ദേ​ശം 3,61,000 ആ​യി. 2022ല്‍ ​ജ​ര്‍​മ​നി​യി​ല്‍ 3,90,743 വി​വാ​ഹ​ങ്ങ​ൾ രജി​സ്റ്റ​ർ ചെ​യ്തു.

ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 1950ല്‍ ​വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ന്ന ര​ണ്ടാ​മ​ത്തെ വ​ര്‍​ഷ​മാ​ണി​ത്.

2021ലാണ് ഏ​റ്റ​വും കു​റ​വ് വി​വാ​ഹ​ങ്ങ​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 3,57,785 വി​വാ​ഹ​ങ്ങ​ൾ. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​ണ് ഇ​തി​ന് കാ​ര​ണമായത്.