സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ
Wednesday, May 8, 2024 4:37 PM IST
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സം​വ​ദി​ക്കു​വാ​നു​ള്ള അ​ര​ങ്ങു ഒ​രു​ക്കു​ക​യാ​ണ് കൈ​ര​ളി യു​കെ.

പ്ര​ഭാ​ഷ​ക​നും അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി ​ഇ​ള​യി​ടം, സാ​ഹി​ത്യ​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ദീ​പ നി​ശാ​ന്ത് എ​ന്നി​വ​രാ​ണ് യു​കെ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൈ​ര​ളി യു​കെ ഒ​രു​ക്കു​ന്ന വേ​ദി​ക​ളി​ൽ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹൃ​ദ്യ​മാ​യ ദൃ​ശ്യ ശ്ര​വ്യ ക​ലാ​വി​രു​ന്നും ഒ​രു​ക്കു​ന്നു​ണ്ട്. താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ലാ​ണ് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പ​രി​പാ​ടി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മേ​യ് 14 - ബെ​ൽ​ഫാ​സ്റ്റ് (നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്)
മേ​യ് 17 - സൗ​ത്താം​പ്ട​ൺ
മേ​യ് 18 - ല​ണ്ട​ൻ

മേ​യ് 19 - നോ​ട്ടിം​ഗ്ഹാം
മേ​യ് 24 - ന്യൂ​കാ​സി​ൽ
മേ​യ് 25 - മാ​ഞ്ചെ​സ്റ്റെ​ർ

മേ​യ് 11ന് ​കൈ​ര​ളി യു​കെ ഒ​ക്സ്ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ ക​ലാ സ​ന്ധ്യ​യി​ൽ ദീ​പ നി​ഷാ​ന്ത് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കൂ​ടാ​തെ അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ലും വാ​ട്ട​ർ​ഫോ​ർ​ഡി​ലും മേ​യ് 10, 11 തീ​യ​തി​ക​ളി​ൽ ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​യ് ദി​ന പ​രി​പാ​ടി​ക​ളി​ൽ ഡോ. ​സു​നി​ൽ പി ​ഇ​ള​യി​ടം പ​ങ്കെ​ടു​ക്കും.

ര​ജി​സ്‌​ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രെ നേ​രി​ട്ട് കേ​ൾ​ക്കു​വാ​നും അ​വ​രോ​ട് സം​വ​ദി​ക്കു​വാ​നും യു​കെ മ​ല​യാ​ളി​ക​ളെ ഹാ​ർ​ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി കൈ​ര​ളി യു​കെ ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൈ​ര​ളി യു​കെ ഫേ​സ്ബു​ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക - https://www.facebook.com/KairaliUK/