മദർ തെരേസ നാമകരണ ആഘോഷങ്ങൾ ഉദയനഗർ ദേവാലയത്തിൽ
Thursday, September 1, 2016 5:39 AM IST
ബംഗളൂരു: വാഴ്ത്തപ്പെട്ട മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന സുദിനം ഉദയനഗർ സെന്റ് ജൂഡ് ദേവാലയത്തിൽ ആഘോഷിക്കുന്നു. പിതൃവേദിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷമായ ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം നിർധനരായവർക്ക് അരിവിതരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചതോറും നടത്താൻ ഉദ്ദേശിക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ ജനങ്ങളുടെയും സഹകരണം തേടുന്നതായി സംഘാടകർ അറിയിച്ചു.