ശ്രീനാരായണഗുരു ജയന്തി ആഘോഷം
Monday, September 12, 2016 5:50 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ഈമാസം 16ന് രാവിലെ 9.30 മുതൽ ജാലഹള്ളിയിലുള്ള ഗംഗമ്മ ദേവസ്‌ഥാനത്തിനു സമീപം 15–ാം നമ്പർ ഹരിലയത്തിൽ ആഘോഷിക്കും. ഗുരുപൂജ, ഭജന, ഗുരുകൃതികളുടെ വ്യാഖ്യാനം, പിറന്നാൾ സദ്യ തുടങ്ങി വിവിധ പരിപാടികളും ഇതോടൊപ്പം നടത്തുമെന്ന് സെക്രട്ടറി പി.എ. കുമാരൻ അറിയിച്ചു.