ഉദയനഗറിൽ ഓണച്ചന്ത
Monday, September 12, 2016 5:50 AM IST
ബംഗളൂരു: ഉദയനഗർ സെന്റ് ജൂഡ് ദേവാലയത്തിലെ യുവജനങ്ങളുടെ കൂട്ടായ്മയായ ഗോൾഡൻ യൂത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നു മുതൽ 13 വരെ ദേവാലയാങ്കണത്തിൽ നടക്കും. ഇന്നലെ വൈകുന്നേരം ആറിന് വികാരി ഫാ. ജോയി അറയ്ക്കൽ സിഎംഐ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. 500 രൂപയുടെയും 1,000 രൂപയുടെയും ഓണക്കിറ്റും കേരളത്തിൽ നിന്നു കൊണ്ടുവന്നിട്ടുള്ള അരി, വെളിച്ചെണ്ണ, പച്ചക്കായ, പച്ചക്കറികൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. വിശദവിവരങ്ങൾക്ക് ഫോൺ: 9986078936, 9886269191.