ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 18ന്
Saturday, September 17, 2016 8:19 AM IST
ലണ്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 18നു (ഞായർ) രാവിലെ ഔവർ ലേഡി ഓഫ് ലൂർദ്ദ് ഹാളിൽ രാവിലെ 10.30ന് നടക്കും.

ഒരാഴ്ചയായി നീണ്ടു നിന്ന വിവിധങ്ങളായ മൽസരപരിപാടികൾ അംഗങ്ങൾക്കിടയിൽ ഉത്സവ പ്രതീതി സൃഷ്‌ടിച്ചു. വിവിധങ്ങളായുള്ള കലാപരിപാടികളുടെ പരിശീലനങ്ങൾ അണിയറയിൽ പൂർത്തിയായി കഴിഞ്ഞു. കായിക മത്സരങ്ങൾ, ചീട്ടുകളി മൽസരങ്ങൾ, മറ്റു വിവിധങ്ങളായ മൽസരങ്ങളും കുട്ടികളുടെ ഫാഷൻ ഷോ, വിവിധ കലാപരിപാടികൾ, കേരളീയ ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

<ആ>റിപ്പോർട്ട്: സിജു ജോസഫ്