സ്വിറ്റ്സർലൻഡിൽ എഗ് മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
Wednesday, September 21, 2016 5:09 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ എഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടക്കമായി.

ഫാ. ജയ്സൺ കലാപരി പാടികൾ ഉദ്ഘാടനം ചെയ്തു. മലയാളികൾക്ക് നന്മയുടെ സന്ദേശം നൽകുന്ന ഈ ആഘോഷവേളയിൽ നാം ജീവിതവഴിയിൽ ഉപേക്ഷിച്ച നല്ലശീലങ്ങളെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. തുടർന്നു എഗിലെ മുതിർന്നവരും യുവാക്കളും കുട്ടികളുമടങ്ങിയ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വനിതകളുടെ കസേര കളിയിൽ ജസി ചെട്ടപ്പറമ്പിൽ, ജിജി കൊട്ടാരത്തിൽ, ഏയ്ഞ്ചൽ പുതുമന എന്നിവരും പുരുഷന്മാരുടെ വിഭാ

ഗത്തിൽ ടോമി കണ്ടാരപ്പിള്ളിൽ, ജോസ് വെളിയത്ത്, പ്രിൻ കാട്ടൂകുടിയിൽ എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ ജോഹന്നസ് പുതുമന, അഖിൽ കാടുകുടിയിൽ, ജയ്സൺ ജിനോയ് ജോസഫ് എന്നിവരും മിഠായി പെറുക്കലിൽ ജാവിൻ ഇലഞ്ഞിക്കൽ, ഫെലിൻ വാളിപ്ലാക്കിൽ, ലിയോണ വാളിപ്ലാക്കിൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

വിൽസൺ ചെട്ടിപറമ്പിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ തോമസ് എബ്രഹാം ഇഞ്ചക്കാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രിൽ ഫെസ്റ്റിന്റെ റിപ്പോർട്ട് ജോസ് ഇടശേരിൽ അവതരിപ്പിച്ചു. ജോമോൻ എടയോടിൽ, ജോസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.

ജിലു പുളിക്കക്കുന്നേൽ, ജോസ് ഇലഞ്ഞിക്കൽ, തോമസ് കൊട്ടാരം കലാകായിക പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ജയ്സ ഡേവിസ് തടത്തിൽ, ജിജി തോമസ് കൊട്ടാരത്തിൽ, സേബാ ജോസ് വെളിയത്ത്, പാറ്റ്സി ലാൻസി ജോസഫ്, എമിൽ ജിനോയ് ജോസഫ്, ജിസ്മോൾ സിൻജോ നെല്ലിശേരി, മോളി ജോമോൻ എടയോടിൽ, സിസിലി സജി പുളിക്കൽകുന്നേൽ, ജസി വിൽസൺ ചെട്ടിപറമ്പിൽ എന്നിവർ ആഘോഷപരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ