കെ. മത്തായി കർണാടക അണ്ടർ സെക്രട്ടറി
Tuesday, September 27, 2016 6:10 AM IST
ബംഗളൂരു: ബിബിഎംപി മുൻ അസിസ്റ്റന്റ് കമ്മീഷണർ, മലയാളി യായ കെ. മത്തായി കെഎഎസ് കർണാടക സർക്കാരിന്റെ അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ കം അണ്ടർ സെക്രട്ടറിയായി നിയമിതനായി. സർക്കാരിന്റെ സകല മിഷന്റെ ചുമതലയാണ് അദ്ദേഹത്തിന്. ചീഫ് സെക്രട്ടറിയുടെ കീഴിൽ, പോലീസ് അടക്കമുള്ള സർക്കാർ വകുപ്പു കളിലെ ‘സകല’ സേവനങ്ങ ൾക്ക് കെ. മത്തായി മേൽനോട്ടം വഹിക്കും.