ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ രണ്ടിന്
Thursday, September 29, 2016 7:03 AM IST
ലണ്ടൻ: സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് നടത്തുന്ന രണ്ടാമത് ഓൾ യുകെ വടംവലി മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഒക്ടോബർ രണ്ടിന് (ഞായർ) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ സാക്വിൽ സ്കൂളിലാണ് മത്സരം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ജേതാക്കൾക്ക് 801 പൗണ്ട് കാഷ് പ്രൈസാണ് സമ്മാനം. രണ്ടാം സ്‌ഥാനക്കാർക്ക് 401 പൗണ്ടും മൂന്നാം സ്‌ഥാനക്കാർക്ക് 251 പൗണ്ടും സമ്മാനമായി ലഭിക്കും.

മത്സരം കാണുവാൻ വരുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സൗജന്യ പാർക്കിംഗ് സൗകര്യവും മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വിലാസം: Sackville School, Tonbridge Road, Hildenborough TN11 9HN.