ഓണാഘോഷം വ്യത്യസ്തമാക്കി ബിഎംഎഫ്
Tuesday, October 4, 2016 7:25 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണാഘോഷം വ്യത്യസ്തമായി. കർമലാരാം ആശാഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമാണ് ബിഎംഎഫ് അംഗങ്ങൾ ഓണം ആഘോഷിച്ചത്. അന്തേവാസികൾക്കു വിഭവസമൃദ്ധമായ സദ്യയും ഓണക്കോടികളും അംഗങ്ങൾ വിതരണം ചെയ്തു. സെപ്റ്റംബർ 25ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം റോക്കിയ ആദം ചടങ്ങിൽ വിശിഷ്‌ടാതിഥിയായിരുന്നു.

സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, വനിതാ വിഭാഗം പ്രസിഡന്റ് നളിനി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. സമാപന സംഗമത്തിൽ പ്രസിഡന്റ് സുമോജ് മാത്യു നന്ദി പ്രകാശിപ്പിച്ചു.