ഓണാഘോഷം നടത്തി
Wednesday, October 5, 2016 6:08 AM IST
ബംഗളൂരു: കർമലാരാം ഫാമിലി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് ഫാ. വിൻസന്റ് ഉതിരകുളത്ത് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി മാത്യു, ജോയിന്റ് സെക്രട്ടറി ഗോപകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

ആഘോഷത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ താലപ്പൊലി, ശിങ്കാരിമേളം, പുലികളി, മാവേലി തുടങ്ങിയവ അണിനിരന്നു.

തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കസേരകളി, ഉറിയടി, വടംവലി മത്സരങ്ങളും നടന്നു.
വാശിയേറിയ വടംവലി മത്സരത്തിൽ ചിക്കബലഡൂർ കാർമൽ ടീം വിജയികളായി.