പീറ്റർബറോ മോർ ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ തിരുനാൾ ഒക്ടോബർ 28, 29 തീയതികളിൽ
Thursday, October 6, 2016 6:43 AM IST
ലണ്ടൻ: മലങ്കരയുടെ പരിശുദ്ധനായ ചാത്തുരുത്തിയിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്‌ഥാപിതമായിരിക്കുന്ന പീറ്റർബറോ മോർ ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പത്താമത് വാർഷികവും പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഒക്ടോബർ 28, 29 (വെള്ളി, ശനി) തീയതികളിൽ ആഘോഷിക്കുന്നു.

28ന് വൈകുന്നേരം 4.30ന് യുകെയുടെ പാത്രിയർക്കൽ വികാരി സഖറിയോസ് മോർ പീലിക്സിനോസിന് സ്വീകരണം നൽകും. അഞ്ചിന് പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിക്കും. തുടർന്ന് സന്ധ്യാ പ്രാർഥന, തിരുമേനിയുടെ ധ്യാന പ്രസംഗം, സൺഡേ സ്കൂൾ വാർഷികം, പ്രദക്ഷിണം, ആശീർവാദം, വെടിക്കെട്ട്, നേർച്ചസദ്യ എന്നിവയോടെ ആദ്യദിവസം സമാപിക്കും.

29ന് രാവിലെ 9.30ന് പ്രഭാത നമസ്കാരത്തോടെ പ്രധാന തിരുനാളിനു തുടക്കമാകും. 10ന് സഖറിയോസ് മോർ പീലക്സിനോസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും മധ്യസ്‌ഥ പ്രാർഥനയും വാർഷിക സമ്മേളനവും പ്രദക്ഷിണവും നടക്കും. തുടർന്ന് ഉല്പന്നലേലം, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാളിനു സമാപനം കുറിക്കും.

പെരുന്നാളിലും വാർഷികാഘോഷങ്ങളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും പ്രസിഡന്റുമായ ഫാ. എൽദോസ് കൗങ്ങംപള്ളിയും സെക്രട്ടറി ബേസിൽമോൻ, ട്രസ്റ്റി എൽദോ ഏലിയാസ് എന്നിവർ പറഞ്ഞു.

വിവരങ്ങൾക്ക്: ബേസിൽ മോൻ (സെക്രട്ടറി) 7469081946, എൽദോ ഏലിയാസ് (ട്രസ്റ്റി) 07904242399

വിലാസം: CHRIST CHURCH, I BENSTED, ORTON GOLDHAY, PETERBOROUGH, PE2 5JJ.

റിപ്പോർട്ട്: അലക്സ് വർഗീസ്