കൊളോൺ കേരള സമാജം കാർഷിക ക്ലാസ് ഒക്ടോബർ ആറിന്
Thursday, October 6, 2016 6:52 AM IST
കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാമത് കാർഷിക ക്ലാസ് ഒക്ടോബർ ആറിന് (വ്യാഴം) നടക്കും. വൈകുന്നേരം നാലു മുതൽ ഏഴു വരെ ബോൺഹൈം വാൾഡോർഫിലാണ് ക്ലാസ്.

തണുപ്പു രാജ്യമായ ജർമനിയിൽ വാഴകൃഷി എങ്ങനെ നടത്താം, ശൈത്യകാലത്ത് എങ്ങനെ വാഴയെ സംരക്ഷിച്ചു വളർത്താം, ശാസ്ത്രീയാടിസ്‌ഥാനത്തിൽ വിജയകരമായി എങ്ങനെ കൃഷിചെയ്യാം എന്നതാണ് ഇത്തവണത്തെ വിഷയം.

കേരള സമാജം നടത്തിയ ജർമൻ പ്രവാസി കർഷകശ്രീ മൽസരത്തിൽ പ്രധാന ജൂറിയംഗമായിരുന്ന ഹൈനെമാൻ ആണ് ക്ലാസ് നയിക്കുന്നത്.

മൂന്നു ദശാബ്ദങ്ങൾ പിന്നിട്ട സമാജം കഴിഞ്ഞ ഒൻപതു വർഷമായി കർഷകശ്രീ മൽസരവും നടത്തി വരുന്നു. അടുക്കളതോട്ടങ്ങളുടെ മൽസരത്തോടനുബന്ധിച്ചാണ് കേരളസമാജം മുൻപും കാർഷിക ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി സൗജന്യമായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (സമാജം പ്രസിഡന്റ്) 02232 34444, ഷീബ കല്ലറയ്ക്കൽ(ട്രഷറർ) 0221 6808400.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ