ഹെബ്ബഗോഡി ദേവാലയത്തിൽ തിരുനാൾ
Thursday, October 6, 2016 6:59 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്‌ത തിരുനാൾ സെപ്റ്റംബർ 22 മുതൽ 25 വരെ ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് 24ന് വിവിധ സംഘടനകളുടെ കലാപരിപാടികൾ ’സർഗസന്ധ്യ’ എന്ന പേരിൽ സംഘടിപ്പിച്ചു. കേരളത്തനിമയുള്ള നാടൻ ഭക്ഷണങ്ങൾ അണിനിരത്തിയ ഭക്ഷ്യമേളയും ഒരുക്കിയിരുന്നു.

25ന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ഫാ. ജോസ് പുതുക്കാരി എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നല്കി. തിരുനാൾ പ്രദക്ഷിണത്തിനു ശേഷം ചെണ്ടമേളവും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കൽ, ഫാ. ടോണി, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.