കോലഞ്ചേരി സംഗമം ഒക്ടോബർ എട്ടിന്
Friday, October 7, 2016 8:19 AM IST
ലണ്ടൻ: ബർമിംഗ്ഹാമിലെ മൂർ പൂൾ ഹാളിൽ നടക്കുന്ന രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഒക്ടോബർ എട്ടിന് (ശനി) രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് സംഗമം.

സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതി കൺവീനർ നെയ്സന്റ് ജേക്കബ്, ട്രഷറർ സണ്ണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

നെയ്സന്റ് ജേക്കബ് ബ്രിസ്റ്റോൾ (പബ്ലിസിറ്റി, അഡ്മിനിസ്ട്രേഷൻ കൺവീനർ), സണ്ണി വർഗീസ്, ലിവർപൂൾ (രജിസ്ട്രേഷൻ ആൻഡ് ഫിനാൻസ്), ജോൺസൻ മാണി, പീറ്റർബറോ (കല, സാംസ്കാരികം), തങ്കച്ചൻ എറെക്കാട്ടുകുഴി, ബ്രിസ്റ്റോൾ (പ്രോഗ്രാം കമ്മിറ്റി), ജെബി ചാക്കപ്പൻ, ബിർമിംഗ്ഹാം (ഫുഡ് ആൻഡ് അക്കോമഡേഷൻ), ദീപു ഏബ്രഹാം, ബർമിംഗ്ഹാം (ട്രാൻസ്പോർട്ടേഷൻ) എന്നിവരാണ് വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകുന്നത്.

സംഗമത്തോടനുബന്ധിച്ചു വടംവലി, ചെണ്ടമേളം, സാംസ്കാരിക ഘോഷയാത്ര, മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, ഡിവൈൻ വോയ്സ് ബർമിംഗ്ഹാമിന്റെ ഗാനമേളയും സദ്യയും സംഗമത്തിന്റെ ഭാഗമായിരിക്കും.

വിലാസം: THE MOORPOOL HALL, THE CIRCLE HARBORNE, BIRMINGHAM, B179DY.

റിപ്പോർട്ട്: ജെഗി ജോസഫ്