സിൽക്ക് ഫാബ് എക്സിബിഷൻ
Wednesday, October 12, 2016 1:09 AM IST
ബംഗളൂരു: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ കൈത്തറി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സിൽക്ക് ഫാബ് എക്സിബിഷന് തുമകുരു റോഡ് പീനിയ മെട്രോ സ്റ്റേഷനു സമീപത്തെ ഡോ. പ്രഭാകർ കോറെ കൺവൻഷൻ സെന്ററിൽ തുടക്കമായി. കർണാടക മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് ഐഎഎസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് നടക്കുന്നത്. 11 സംസ്‌ഥാനങ്ങളിൽ നിന്നായി 65 ഏജൻസികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.