യുക്മ നോർത്ത് വെസ്റ്റ് കലാമേള ഒക്ടോബർ 15ന്
Friday, October 14, 2016 6:14 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് കലാമേള ഒക്ടോബർ 15ന് (ശനി) നടക്കും. രാവിലെ 11ന് യുക്മ നാഷണൽ വൈസ് പ്രസിഡന്റ് മാമൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

17 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങൾ പ്രായം അനുസരിച്ച് കിഡ്സ് (8 years and below), സബ്ജൂണിയർ (8–12), ജൂണിയർ(12–17), സീനിയർ (Above 1-7 years), ജനറൽ (common, no age bar) എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം തിരിച്ചാണ് മത്സരങ്ങളാണ് നടക്കുന്നത്. ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികൾക്ക് കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷന് എവറോളിംഗ് ട്രോഫി നൽകി ആദരിക്കും. കലാമേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്, യുക്മ വെബ്സൈറ്റ് http://www.uukma.org സന്ദർശിക്കുക.

സുനിൽ മാത്യു ഈ 7832674818, അഡ്വ. സിജു ജോസഫ് (റീജണൽ പ്രസിഡന്റ്) 07951453134, ഷിജോ വർഗീസ് (റീജണൽ സെകട്ടറി) 07852931287, സുനിൽ മാത്യു 7832674818

വേദിയുടെ വിലാസം: St.Joseph’s Hall, 250 Plymouth Grovel, M13 0BG.