മാഞ്ചസ്റ്ററിൽ പി.സി. ജോർജിന് സ്വീകരണം ഒക്ടോബർ 23ന്
Tuesday, October 18, 2016 5:50 AM IST
മാഞ്ചസ്റ്റർ: പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന് ലോംഗ്സൈറ്റ് സീറോ മലബാർ കമ്യൂണിറ്റി സെന്ററിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 23ന് (ഞായർ) വൈകുന്നേരം ആറിനാണ് പരിപാടി. മാഞ്ചസ്റ്ററിലെ ജനപക്ഷ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം.

മാഞ്ചസ്റ്ററിലെ ആദ്യകാല മലയാളി പ്രമുഖനും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. തങ്കം അരുൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപക്ഷ സാംസ്കാരിക വേദിയുടെ യുകെ കൺവീനർ അനിൽ അധികാരം പ്രസംഗിക്കും.

പരിപാടിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിലാസം: Syro Malabar Community Centre, Portland Cresent, Longsight Manchester - M13 OBU.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ