പുടിന് മെർക്കലിന്റെ താക്കീത്
Friday, October 21, 2016 8:15 AM IST
ബർലിൻ: റഷ്യ സിറിയയിൽ നടത്തുന്നത് യുദ്ധക്കുറ്റമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. റഷ്യയെ ശാസിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിനെയും അവർ കൂട്ടുപിടിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും മെർക്കലിന്റെ താക്കീത്. നേരത്തെ, യുക്രെയ്നിൽനിന്ന് ക്രിമിയ പിടിച്ചെടുത്ത സംഭവത്തിൽ യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് യൂറോപ്യൻ വിപണിയെയും സാരമായി ബാധിക്കുകയും ചെയ്തിരുന്നതാണ്.

മനുഷ്യത്വഹീനമായ ബോംബിംഗും സാധാരണ ജനങ്ങളോടു ക്രൂരമായ നിലപാടുമാണ് റഷ്യ സിറിയയിൽ സ്വീകരിച്ചു വരുന്നതെന്നും ഇതുയുദ്ധക്കുറ്റം തന്നെയാണെന്നുമാണ് മെർക്കലിന്റെ വിശദീകരണം.

ക്രിമിയയെ റഷ്യ പിടിച്ചെടുത്തശേഷം പുടിൻ നടത്തുന്ന ജർമൻ സന്ദർശനവേളയിലാണ് മെർക്കലിന്റെ താക്കീത് എന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ