വരുമാനത്തിന്റെ കാര്യത്തിൽ കിഴക്കും പടിഞ്ഞാറും രണ്ടു ധ്രുവങ്ങളിൽ
Saturday, October 22, 2016 8:31 AM IST
ബർലിൻ: ജർമൻ പുന:രേകീകരണത്തിന്റെ സിൽവർ ജൂബിലിയൊക്കെ ആഘോഷിച്ചുവെങ്കിലും പഴയ പൂർവ ജർമനിയുടെയും പശ്ചിമ ജർമനിയുടെയും ഭാഗമായിരുന്ന പ്രദേശങ്ങൾ തമ്മിൽ ഇന്നും വരുമാനത്തിന്റെ കാര്യത്തിൽ അജഗജാന്തരം.

കിഴക്കും പടിഞ്ഞാറുമുള്ള ജർമൻ സ്റ്റേറ്റുകളിൽ താമസിക്കുന്നവരുടെ വരുമാനം കണക്കാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഹെസെയിലാണ് ഏറ്റവും കൂടുതൽ വരുമാനമുള്ളവർ ജീവിക്കുന്നത്. ദേശീയ ശരാശരിയെ അപേക്ഷിച്ച് 110.7 ശതമാനം കൂടുതലാണിത്.

ഏറ്റവും കുറവ് മെകക്കലൻബർഗ് വെസ്റ്റേൺ പോമറേനിയയിൽ, ദേശീയ ശരാശരിയുടെ 75.4 ശതമാനം മാത്രം. ഏറ്റവും കൂടുതൽ വരുമാനമുള്ള സ്റ്റേറ്റും കുറവുള്ള സ്റ്റേറ്റും തമ്മിലുള്ള വ്യത്യാസം 35 ശതമാനമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ