കോത്തന്നൂർ ദേവാലയത്തിൽ തിരുനാൾ
Monday, October 24, 2016 2:56 AM IST
ബംഗളൂരു: കോത്തന്നൂർ ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഇടവക മധ്യസ്‌ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുനാളിനു തുടക്കമായി. ഇന്നലെ വൈകുന്നേരം ആറിന് തിരുനാളിനു തുടക്കം കുറിച്ചു കൊണ്ട് വികാരി ഫാ. ജോർജ് മൈലാ ടൂർ കൊടിയേറ്റി. തുടർന്ന് ദിവ്യബ ലിയും ലദീഞ്ഞും പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാൾ ദിവസ മായ ഇന്ന് രാവിലെ 9.30ന് ആഘോ ഷമായ തിരുനാൾ ദിവ്യബലിയിൽ മാണ്ഡ്യ രൂപത ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി മുഖ്യകാർമി കത്വം വഹിച്ച് സന്ദേശം നല്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, വാദ്യമേളം എന്നിവയും സ്നേഹ വിരുന്നും നടക്കും. നാളെ രാവിലെ ആറിന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യ ബലി നടക്കും.